Erattupetta

പോപുലർ ഫ്രണ്ട് ഹർത്താലിനിടെ ഈരാറ്റുപേട്ടയിൽ വ്യാപക അക്രമം

ഈരാറ്റുപേട്ട: പോപുലർ ഫ്രണ്ട് ഹർത്താലിനിടെ ഈരാറ്റുപേട്ടയിൽ വ്യാപക അക്രമം . പോലീസ് ലാത്തി വിശി . വഴി തടഞ്ഞ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഈരാറ്റുപേട്ട ടൗണിൽ രാവിലെ മുതൽ ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. എട്ടരയോടെ പ്രൈവറ്റ് ബസ്റ്റാൻഡ് ഭാഗത്ത് നിന്നും എത്തിയ ബൈക്ക് യാത്രക്കാരനെ സമരാനുകൂലികൾ തടഞ്ഞു. യുവാവ് ഇത് ചോദ്യം ചെയ്തതോടെ പ്രവർത്തകർ യാത്രക്കാരനെ മർദ്ദിക്കുകയായിരുന്നു. യാത്രക്കാരനെ കയ്യേറ്റം ചെയ്തതോടെ പോലീസ് ലാത്തി വീശി. യാത്രക്കാരനെ ആക്രമിച്ച ആളെ പോലീസ് കസ്റ്റഡിയിലെടുത്തതോടെ സ൦ഘർഷ൦ ഉടലെടുത്തു. ഇയാളെയും കൊണ്ട് പോലീസ് വാഹനം കടന്നുപോകാൻ സമ്മതിക്കാതെ സമരക്കാർ വാഹനം തടഞ്ഞു.

സെൻട്രൽ ജംഗ്ഷനിൽ ഉണ്ടായിരുന്ന കൂടുതൽ പ്രവർത്തകരു൦ അഹമ്മദ് ഗുരുക്കൾ നഗറിലേക്ക് എഎത്തി. ഇതോടെപോലീസ് രണ്ടാമതും ലാത്തി വിശി . തുടർന്ന് യാത്രക്കാരനെ ആക്രമിച്ചയാളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഘർഷം അയഞതോടെ കൂടുതൽ പ്രവർത്തകർ ഇവിടേക്ക് എത്തി. തുടർന്ന് പ്രകടനമായി സെൻട്രൽ ജംഗ്ഷനിൽ എത്തി മുദ്രാവാക്യം വിളിച്ചു. റോഡ് ഗതാഗതം തടസ്സപ്പെടുത്തിയതോടെ പോലീസ് എത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

Related Articles

Back to top button
error: Content is protected !!