Thodupuzha

പ്രണാമമര്‍പ്പിച്ച്‌ ആയിരങ്ങള്‍

ടുപുഴ: കഴിഞ്ഞ ദിവസം അന്തരിച്ച, കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍മന്ത്രിയുമായ പി.ജെ. ജോസഫ് എം.എല്‍.എയുടെ ഭാര്യ ആരോഗ്യ വകുപ്പ് റിട്ട.അഡി. ഡയറക്ടര്‍ ഡോ. ശാന്താ ജോസഫിന്റെ മൃതദേഹത്തില്‍ അന്ത്യാഞ്ജലിയര്‍പ്പിച്ച്‌ ആയിരങ്ങള്‍. ഡോ. ശാന്തയെ ഒരു നോക്ക് കാണാനും അന്തിമോപചാരമര്‍പ്പിക്കാനും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്ത് നിന്നുള്ള നിരവധി പേരാണ് ഇന്നലെ പുറപ്പുഴ പാലത്തിനാല്‍ വീട്ടിലേക്ക് ഒഴുകിയെത്തിയത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് മൃതദേഹം പുറപ്പുഴയിലെ വീട്ടിലെത്തിച്ചത്. പി.ജെ. ജോസഫ് എം.എല്‍.എ, മക്കളായ മക്കളായ അപു ജോണ്‍ ജോസഫ്, ഡോ. അനു യമുന ജോസഫ്, ആന്റണി ജോസഫ് എന്നിവര്‍ മുഴുവന്‍ സമയവും ഒപ്പമുണ്ടായിരുന്നു. ഭൗതികദേഹത്തിനരികെ വിവിധ സഭകളില്‍ നിന്നുള്ള ബിഷപ്പുമാരടക്കമുള്ള നിരവധി പുരോഹിതരെത്തി പ്രാര്‍ത്ഥിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ഫോണിലൂടെ പി.ജെ. ജോസഫിനെ വിളിച്ച്‌ അനുശോചനമറിയിച്ചു.

 

റവന്യൂ മന്ത്രി കെ. രാജന്‍, വനംമന്ത്രി എ.കെ. ശശീന്ദ്രന്‍, കൃഷി മന്ത്രി പി. പ്രസാദ്, ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍, മുന്‍മന്ത്രിമാരായ രമേശ് ചെന്നിത്തല എം.എല്‍.എ, കെ. ബാബു എം.എല്‍.എ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, മോന്‍സ് ജോസഫ് എം.എല്‍.എ, എം.പിമാരായ ജോസ് കെ. മാണി, ബെന്നി ബെഹന്നാന്‍, തോമസ് ചാഴിക്കാടന്‍, ഡീന്‍ കുര്യാക്കോസ്, എം.എല്‍.എമാരായ ആന്റണി ജോണ്‍, മാത്യു കുഴല്‍നാടന്‍, ടി.ജെ. വിനോദ്, എ. രാജ, സി.പി.എം ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ്, എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ, കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, പി.സി. ജോര്‍ജ്, പി.സി. തോമസ്, ടി.യു. കുരുവിള, തോമസ് ഉണ്ണ്യാടന്‍, എം.ജെ. ജേക്കബ്, ജോണി നെല്ലൂര്‍, ലതിക സുഭാഷ്, കോതമംഗലം ബിഷപ്പ് മാര്‍ മാത്യു മഠത്തിക്കണ്ടം, ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, കോട്ടയം അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് മാത്യു മൂലക്കാട്ട്, വികാരി ജനറള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹന്നോന്‍ മാര്‍ ക്രിസ്റ്റോസ്റ്റമോസ്, ഇടുക്കി ഭദ്രസനാധിപന്‍ സഖാറിയാസ് മാര്‍ സേവേറിയോസ്, ഈസ്റ്റ് കേരള സി.എസ്.ഐ ബിഷപ്പ് റൈറ്റ് ഡോ. വി.എസ്. ഫ്രാന്‍സിസ്, മുന്‍ ബിഷപ്പ് ഡോ. കെ.ജി. ദാനിയേല്‍ എന്നിവര്‍ ഭൗതികദേഹത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. സംസ്‌കാര ശുശ്രൂഷ ഇന്ന് രാവിലെ 11.30ന് വീട്ടില്‍ ആരംഭിക്കും. ശുശ്രൂഷകള്‍ക്ക് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മ്മികത്വം വഹിക്കും. 12.30ന് പുറപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ കുടുംബകല്ലറയില്‍ സംസ്‌കാരം നടക്കും.

Related Articles

Back to top button
error: Content is protected !!