Thodupuzha

സം​സ്ഥാ​ന​ത്ത് ന​വം​ബ​ർ ഒ​മ്പ​ത് മു​ത​ൽ സ്വ​കാ​ര്യ ബ​സ് സ​മ​രം.

തൊടുപുഴ : : സം​സ്ഥാ​ന​ത്ത് ന​വം​ബ​ർ ഒ​മ്പ​ത് മു​ത​ൽ സ്വ​കാ​ര്യ ബ​സ് സ​മ​രം. സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യം ത​ക​രു​ന്നു​വെ​ന്നും ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന അ​നി​ശ്ചി​ത​കാ​ല സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഗ​താ​ഗ​ത​മ​ന്ത്രി​ക്ക് ബ​സു​ട​മ​ക​ൾ നോ​ട്ടീ​സ് ന​ൽ​കി.ഡീ​സ​ല്‍ വി​ല കു​ത്ത​നെ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മി​നി​മം ചാ​ര്‍​ജ് പ​ന്ത്ര​ണ്ട് രൂ​പ​യെ​ങ്കി​ലു​മാ​ക്ക​ണ​മെ​ന്നാ​ണ് ബ​സു​ട​മ​ക​ളു​ടെ ‌ആ​വ​ശ്യം. സം​സ്ഥാ​ന​ത്ത് അ​വ​സാ​ന​മാ​യി ബ​സ് യാ​ത്രാ നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ച​ത് 2018 മാ​ര്‍​ച്ച് മാ​സ​ത്തി​ലാ​ണ്. അ​ന്ന് ഒ​രു ലി​റ്റ​ര്‍ ഡീ​സ​ലി​ന്‍റെ വി​ല 66 രൂ​പ മാ​ത്ര​മാ​യി​രു​ന്നു. ഇ​ന്ന് ഡീ​സ​ല്‍ വി​ല 103ലെ​ത്തി.കോ​വി​ഡ് കാ​ല​ത്ത് യാ​ത്ര​ക്കാ​ര്‍​ക്ക് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യ​ത് ക​ണ​ക്കി​ലെ​ടു​ത്ത് കി​ലോ​മീ​റ്റ​റി​ന് 20 പൈ​സ കൂ​ട്ടി​യെ​ങ്കി​ലും അ​ത് പ​ര്യാ​പ്ത​മ​ല്ലെ​ന്നാ​ണ് ബ​സു​ട​മ​ക​ള്‍ പ​റ​യു​ന്ന​ത്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മി​നി​മം യാ​ത്രാ നി​ര​ക്ക് ആ​റ് രൂ​പ​യാ​ക്കു​ക, നി​കു​തി​യി​ള​വ് ന​ല്‍​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ബ​സു​ട​മ​ക​ള്‍ മു​ന്നോ​ട്ട് വെ​ക്കു​ന്നു.

Related Articles

Back to top button
error: Content is protected !!