ChuttuvattomThodupuzha

ജീവനക്കാരുടെയും അധ്യാപകരുടെയും മാര്‍ച്ചില്‍ പ്രതിഷേധം അലയടിച്ചു

തൊടുപുഴ : കേന്ദ്ര അവഗണക്കെതിരെ ജീവനക്കാരും അധ്യാപകരും തൊടുപുഴയില്‍ നടത്തിയ ജില്ലാ മാര്‍ച്ചില്‍ പ്രതിഷേധം അലയടിച്ചു.സിവില്‍ സര്‍വീസിനെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ തിരുത്തുക, കേരളത്തിന് അര്‍ഹതപ്പെട്ട സാമ്പത്തിക വിഹിതം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ജീവനക്കാരും അധ്യാപകരും ആക്ഷന്‍ കൗണ്‍സിലിന്റെയും സമര സമിതിയുടെയും നേതൃത്വത്തില്‍ ജില്ലാ മാര്‍ച്ച് നടത്തിയത്.തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ നിന്ന് പോസ്റ്റല്‍ സൂപ്രണ്ടന്റ് ഓഫീസിനു മുന്നിലേക്ക് നടത്തിയ ജില്ലാ മാര്‍ച്ചില്‍ നൂറുകണക്കിന് ജീവനക്കാരും അധ്യാപകരും അണിനിരന്നു. തുടര്‍ന്ന് നടന്ന ധര്‍ണ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി പി.എസ് സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡി. ബിനില്‍ അധ്യക്ഷത വഹിച്ചു.

എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറി പി. സുരേഷ്, സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.എം ഹാജറ, ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ.വി സാജന്‍, കെ.ജി.ഒ.എഫ് ജില്ലാ സെക്രട്ടറി ഡോ. നിഷാന്ത്്.എം. പ്രഭ, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എ.എം ഷാജഹാന്‍, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി റോബിന്‍സണ്‍ പി. ജോസ്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മറ്റി അംഗം ആര്‍. ബിജുമോന്‍, ജില്ലാ സെക്രട്ടറി കെ.എസ് രാഗേഷ്, കെജിഎന്‍എ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.ആര്‍ രജനി, ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ സി.എസ് മഹേഷ്, എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് കെ.ആര്‍ ഷാജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

Related Articles

Back to top button
error: Content is protected !!