Idukki

ക്വാറി ഉടമകള്‍ സമരത്തില്‍: അഞ്ചുനാട് മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയില്‍

മറയൂര്‍: മറയൂര്‍ അതിര്‍ത്തി തമിഴ്‌നാട് മഠത്തുക്കുളത്ത് കല്ല് ക്വാറി ഉടമകള്‍   നടത്തിവരുന്ന സമരത്തെ തുടര്‍ന്ന് സാമഗ്രികള്‍ ലഭിക്കാതെ അഞ്ചുനാട് മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയില്‍. കഴിഞ്ഞ നാല് ദിവസമായാണ് ലോറി ഉടമകള്‍ സമരം നടത്തി വരുന്നത്. ഉദ്യോഗസ്ഥരുടെ കൈക്കൂലി വാങ്ങല്‍, ജോലിക്ക് തടസം സൃഷ്ടിക്കല്‍ എന്നിവ ആരോപിച്ചാണ് ഉടമകളുടെ സമരം. ഇതേസമയം ഇവിടെ നിന്നുമാണ് കാന്തല്ലൂര്‍, മറയൂര്‍, മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് എംസാന്‍ഡ്, പാറപ്പൊടി, മെറ്റല്‍ തുടങ്ങിയവ എത്തിക്കുന്നത്. എന്നാല്‍ ഈ സമരത്തെ തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസമായി പ്രദേശത്തേക്ക് സാമഗ്രികള്‍ എത്തിക്കാന്‍ കഴിയാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഇതിനാല്‍ പ്രദേശത്തെ ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ തടസപ്പെട്ടിരിക്കുകയാണ്.

Related Articles

Back to top button
error: Content is protected !!