ArakkulamChuttuvattom

അറക്കുളം പഞ്ചായത്തിൽ വളർത്തുനായ്ക്കൾക്കുളള പേ വിഷബാധ പ്രതിരോധ കുത്തിവയ്പ്പ് ഒക്ടോബർ 28 മുതൽ

അറക്കുളം : പഞ്ചായത്തിലെ വളര്‍ത്തുനായ്ക്കള്‍ക്ക് നാലു ദിവസങ്ങളിലായി പേ വിഷ ബാധയ്‌ക്കെതിരെ പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുന്നു. ഇതിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും നിശ്ചിത സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ നടത്തുമെന്ന് വെറ്ററിനറി സര്‍ജന്‍ ഡോ. എം. ജെറിഷ് അറിയിച്ചു.28 മുതല്‍ മൂന്നുവരെയുള്ള തീയതികളിലാണ് ക്യാമ്പുകള്‍ നടത്തുക. ഡിസ്പന്‍സറിയില്‍ എത്തിച്ച് കുത്തിവെപ്പെടുക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. 45 രൂപയാണ് കുത്തിവെപ്പിന് നല്‍കേണ്ടത്.

കുത്തിവെപ്പ് നടത്തുന്ന തീയതി,സ്ഥലം സമയം: 28ന് കോട്ടയം മുന്നി രാവിലെ 9,മൂന്നുങ്കവയല്‍ 10, കൂവപ്പള്ളി 10.45,പുത്തേട് 11.30,മണപ്പാടി 12.45,.ഇലപ്പള്ളി 1.30,മൂലമറ്റം ഈസ്റ്റ് മൂന്നു മണി.29ന് എ.കെ.ജി. കോളനി ഒമ്പത്,കെ.എസ്.ഇ.ബി. കോളനി 9.30,ചേറാടി,പതിപ്പള്ളി 10.30,എടാട് 12,പുള്ളിക്കാനം 2.00.30ന് ഇന്റര്‍മീഡിയറ്റ് ഒമ്പത്,ആലിന്‍ ചുവട് 10.30,കരിപ്പിലങ്ങാട് 11.00,അയ്യകാട് 11.30,പോത്തുമറ്റം 12.00,കുളമാവ് ഉപകേന്ദ്രം 1.00,മുത്തിയുരുണ്ടയാര്‍ 2.00,മുത്തിയുരുണ്ടയാര്‍ താഴെ ഭാഗം 3.00.
മൂന്നിന് രാവിലെ ഒമ്പത് മുതല്‍ മൂന്നുവരെ അറക്കുളം ഡിസ്‌പെന്‍സറിയില്‍ കുത്തിവെപ്പ് നല്‍കും. ഇതു കൂടാതെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും അവധി ദിനങ്ങളില്‍ ഉച്ച വരെയും ആശുപത്രിയില്‍ കുത്തിവെപ്പ് ലഭ്യമാണെന്നും വെറ്ററിനറി സര്‍ജന്‍ ഡോ. എം.ജറീഷ് വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!