Kerala

സംസ്ഥാനത്ത് 3 ഡാമുകളില്‍ റെഡ് അലര്‍ട്ട്

കൊച്ചി: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. പത്തനംതിട്ട വയനാട് ജില്ലകളില്‍ കൂടി കാലാവസ്ഥാ വിഭാഗം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതോടെ ആകെ 10 ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, എറണാകുളം ഇടുക്കി, ആലപ്പുഴ, കോട്ടയം, തൃശൂര്‍ കണ്ണൂര്‍ ജില്ലകളില്‍ നേരത്തെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വ്യഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്ന് ഡാമുകളില്‍ കെഎസ്ഇബി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍ പെരിങ്ങല്‍ക്കൂത്ത്, ഇടുക്കിയിലെ കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ അണക്കെട്ടുകളിലാണ് റെഡ് അലര്‍ട്ട്.

Related Articles

Back to top button
error: Content is protected !!