Thodupuzha

റോഡ് സുരക്ഷാ പരിശീലന ക്ലാസ് ഉദ്ഘാടനം ശനിയാഴ്ച രാവിലെ 9.30 മുതല്‍ കോലാനിയില്‍

കോലാനി : റോഡ് സുരക്ഷാ പരിശീലന ക്ലാസ് ഉദ്ഘാടനം ശനിയാഴ്ച രാവിലെ 9.30 മുതല്‍ ജോയിന്റ് ആര്‍ടിഒ പ്രദീപ് എസ് എസ് ന്റെ അധ്യക്ഷതയില്‍ കോലാനി സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ നടക്കും. രാവിലെ 10 ന് തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് ഉദ്ഘാടനം നിര്‍വ്വഹിക്കും. റെജിമോന്‍ കെ വി (എം വി ഐ), ആര്‍ പ്രശോഭ് (പ്രസിഡന്റ്, തൊടുപുഴ സര്‍വ്വീസ് സഹകരണ ബാങ്ക്) അനുപ് സി കരീം (മാനേജര്‍ ബ്രാഹ്മിണ്‍സ് ഫുഡ്‌സ് ഇന്ത്യ ) ബാസിത് ഹസന്‍ (ചീഫ് റിപ്പോര്‍ട്ടര്‍, സുപ്രഭാതം ദിനപത്രം), കവിത വേണു (കൗണ്‍സിലര്‍), മെര്‍ലി രാജു (കൗണ്‍സിലര്‍) ബാബു പി കെ (എ എം വി) തുടങ്ങിയവര്‍ സംസാരിക്കും.

തുടര്‍ന്ന് 11 മുതല്‍ 1 മണി വരെ ഡ്രൈവിംഗ് ശീലങ്ങളും റോഡപകടങ്ങളും എന്ന വിഷയത്തില്‍ ആദര്‍ശ് കുമാര്‍ ജി നായര്‍ (കൊച്ചി മെട്രോ മാനേജര്‍) മുഖ്യ പ്രഭാഷണം നടത്തും. ഈ ക്ലാസില്‍ പങ്കെടുത്ത അപേക്ഷകര്‍ക്ക് മാത്രമേ ഇനി ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കൂ

Related Articles

Back to top button
error: Content is protected !!