Thodupuzha

റോള്‍ബോള്‍ സംസ്ഥാന ക്യാമ്പ് സംഘടിപ്പിച്ചു

തൊടുപുഴ: റോള്‍ബോള്‍ സംസ്ഥാന ക്യാമ്പ് സംഘടിപ്പിച്ചു. വിശാഖപട്ടണത്ത് 16,17,18 തീയതികളിലായി നടക്കുന്ന റോള്‍ബോള്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പിന് സംസ്ഥാന തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട മിനി വിഭാഗം കുട്ടികള്‍ക്കാണ് രണ്ടു ദിവസത്തെ ക്യാമ്പ് കരിങ്കുന്നം സെന്റ് അഗസ്റ്റ്യന്‍സ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ ജില്ലാ റോള്‍ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയത്. ചെയര്‍മാന്‍ ടി.ആര്‍ സോമന്‍ അധ്യക്ഷത വഹിച്ചു. എം.എം മണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. റോള്‍ബോള്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എസ്. സജി, ട്രഷറര്‍ എ. നാസര്‍, ജില്ലാ സെക്രട്ടറി പി.കെ രാജേന്ദ്രന്‍, ഷിജി , സതീഷ് കേശവന്‍, എഫ്രെയിം കോശി ജോണ്‍, കരിഷ്മ റോസ് ഇഗ്നേഷ്യസ് എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!