ChuttuvattomMuttom

മുട്ടത്ത് ആർ എസ് എസ് പഥസഞ്ചലനം നടത്തി

മുട്ടം: ആർഎസ്എസിൻ്റെ ജന്മദിനമായ വിജയദശമിയോടനുബന്ധിച്ചുള്ള മൂലമറ്റം ഖണ്ഡ് പഥ സഞ്ചലനം മുട്ടത്ത് നടന്നു. ഞായറാഴ്ച 3.30ന് തോട്ടുംകര കാക്കൊമ്പ് ജം​ഗ്ഷനിൽ നിന്നും ആരംഭിച്ച പഥസഞ്ചലനം മുട്ടം ടാക്സി സ്റ്റാൻഡ് മൈതാനിയിൽ സമാപിച്ചു.തുടർന്ന് നടന്ന പൊതുപരിപാടിയിൽ വ്യാപാരി വ്യവസായി മുട്ടം യൂണിറ്റ് പ്രസിഡൻ്റ് പി.എസ്.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇടുക്കി വിഭാഗ് പ്രചാർ പ്രമുഖ് അജി കുളത്തുങ്കൽ മുഖ്യ പ്രഭാഷണം നടത്തി.വിഭാഗ് സംഘചാലക് കെ.എൻ.രാജു ചടങ്ങിൽ പങ്കെടുത്തു .പഥ സഞ്ചലനത്തിനു ശേഷം പ്രവർത്തകരുടെ ശാരീരിക് പ്രദർശനവും നടന്നു.

Related Articles

Back to top button
error: Content is protected !!