Thodupuzha

രണ്ടാം ഘട്ട നീന്തല്‍പരിശീലനം ആരംഭിച്ചു

തൊടുപുഴ: ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ രണ്ടാം ഘട്ട നീന്തല്‍ പരിശീലനം വണ്ട മറ്റം അക്വാറ്റിക് സെന്ററില്‍ ആരംഭിച്ചു.  തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ പോള്‍സണ്‍ മാത്യു യോഗത്തില്‍ അധ്യക്ഷത വഹിച്ചു. .ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി എം.എസ്. പവനന്‍ മുഖ്യപ്രഭാഷണം നടത്തി. കേരള അക്വാറ്റിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബേബി വര്‍ഗീസ്, ജില്ലാ അക്വാറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് ജോയി ജോസഫ് , വൈസ് – പ്രസിഡന്റ് പി.ജി. സനല്‍ കുമാര്‍ , ജില്ലാ അക്വാറ്റിക് അസോസിയേഷന്‍ സെക്രട്ടറി അലന്‍ ബേബി, ത്രേസ്യാമ്മ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു . ഇതിനോടകം 250 കുട്ടികള്‍ ഒന്നാം ഘട്ട അവധിക്കാല നീന്തല്‍ പരിശീലനം പൂര്‍ത്തിയാക്കി.രണ്ടാം ഘട്ട നീന്തല്‍ പരിശീലനം 31 ന് സമാപിക്കും.

Related Articles

Back to top button
error: Content is protected !!