IdukkiLocal Live

ആരാധനാലയങ്ങള്‍ നന്മയുടെ പ്രതീകങ്ങള്‍ : റോഷി അഗസ്റ്റിന്‍

ഇടുക്കി : ആരാധനാലയങ്ങള്‍ മാനവരാശിയുടെ നന്മയുടെ പ്രതീകങ്ങളാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കീരിത്തോട് ശിവപാര്‍വ്വതി ക്ഷേത്രത്തിലെ പ്രതിഷ്ഠയോടാനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്‍ പ്രസിഡന്റ് പി. രാജന്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്രസമര്‍പ്പണ കര്‍മ്മം യൂണിയന്‍ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് നിര്‍വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.ബി. സെല്‍വം മുന്‍കാല പ്രവര്‍ത്തകരെ ആദരിച്ചു. ശാഖാ സെക്രട്ടറി അനു തൊമരയ്ക്കാക്കുഴി സംഘടനാ സന്ദേശം നല്‍കി. ശാഖാ പ്രസിഡന്റ് സന്തോഷ് കടമാനത്ത്, ജനറല്‍ കണ്‍വീനര്‍ ജ്യോതിഷ് കുടിക്കയത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ലിസി ജോസ്, യൂണിയന്‍ കൗണ്‍സിലര്‍ മനേഷ് കുടിക്കയത്ത്, നിത്യാസഹായമാതാ പള്ളി വികാരി ഫാ. തോമസ് വലിയമംഗലം, ജനപ്രതിനിധികള്‍, വൈദിക ശ്രേഷ്ഠര്‍, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!