Thodupuzha

ശിവരാത്രിബലി

കോടിക്കുളം: തൃക്കോവില്‍ ശ്രീസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ ശിവരാത്രിയോടനുബന്ധിച്ച് 19ന് രാവിലെ മുതല്‍ ശിവരാത്രിബലി നടക്കും. ക്ഷേത്രം മേല്‍ശാന്തി കെ.എന്‍. രാമചന്ദ്രന്‍ ശാന്തി മുഖ്യകാര്‍മ്മികത്വം വഹിക്കും. പിതൃമോക്ഷ പ്രാപ്തിക്കായി പ്രത്യേകം തിലഹവനത്തോടു കൂടി പിതൃ നമസ്‌കാരം, അടച്ചുനമസ്‌കാരം, പുറകില്‍ വിളക്ക്, പിതൃ ഊട്ട്, മറ്റ് പിതൃപൂജകള്‍ എന്നിവ നടത്താന്‍ സൗകര്യമുണ്ടാകുമെന്ന് പ്രസിഡന്റ് പി.ഡി. സോമനാഥും സെക്രട്ടറി എം.ജി. രാജനും അറിയിച്ചു.

Related Articles

Back to top button
error: Content is protected !!