ChuttuvattomThodupuzha

സി.പി.ഐയുടെ വിവിധ മണ്ഡലം കമ്മിറ്റികള്‍ ഐക്യദാര്‍ഢ്യ ദിനാചരണം സംഘടിപ്പിച്ചു

തൊടുപുഴ: മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സി.പി.ഐയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ ദിനാചരണം സംഘടിപ്പിച്ചു. തൊടുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സദസ് ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കൗണ്‍സില്‍ അംഗം ഇ.കെ അജിനാസ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മണ്ഡലം സെക്രട്ടറി വി.ആര്‍ പ്രമോദ്, മുഹമ്മദ് അഫ്സല്‍, പി.പി ജോയി, അഡ്വ. എബി ഡി. കോലോത്ത്, പി.എസ് സുരേഷ്, കെ.ജെ ബേബി, എന്‍.ജെ കുഞ്ഞുമോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മൂലമറ്റം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സദസ് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കൗണ്‍സില്‍ അംഗം ഗീത തുളസീധരന്‍ അധ്യക്ഷത വഹിച്ചു. എ. സുരേഷ് കുമാര്‍, മണ്ഡലം സെക്രട്ടറി സുനില്‍ സെബാസ്റ്റ്യന്‍, സി.വി വിപിന്‍,പി. എം തോമസ്,വിനു വര്‍ഗീസ്,പി.സി വിത്സണ്‍,എം.ബി സണ്ണി, കെ.എ സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!