Thodupuzha

സബ് ജൂനിയര്‍ ഹാന്റ്ബോള്‍: ഹാന്‍ഡ്ബോള്‍ ക്ലബ്ബ് ഇടുക്കി, എം.കെ.എന്‍.എം ജേതാക്കള്‍

ഇടുക്കി: തൊടുപുഴ: പി എന്‍ ഐ കരീം മെമ്മോറിയല്‍ ജില്ലാ സബ്ജൂനിയര്‍ ഹാന്റ്ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളടെ വിഭാഗത്തില്‍ ഹാന്‍ഡ്ബോള്‍ ക്ലബ്ബ് ഇടുക്കി ആറു ഗോളുകള്‍ക്കെതിരെ 15 ഗോളുകള്‍ നേടി ക്രൈസ്റ്റ് കിംഗ് വെള്ളിയാമറ്റം ടീമിനെ പരാജയപ്പെടുത്തി ജേതാക്കളായി.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്റ്റാര്‍ ക്ലബ് കുമാരമംഗലം ടീമിനെ രണ്ട് ഗോളുകള്‍ക്കെതിരെ മൂന്നു ഗോളുകള്‍ക്ക് നേടി എം.കെ.എന്‍.എം ജേതാക്കളായി.ചാംമ്ബ്യന്‍ഷിപിലെ മികച്ച കളിക്കാരായി ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹാന്‍ഡ്ബോള്‍ ക്ലബ് ഇടുക്കിയിലെ മുഹമ്മദ് സിനാനെയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എം കെ എന്‍ എം ടീമിലെ ദിയമോളെയും മികച്ച ഗോള്‍ കീപ്പര്‍മാരായി എം.കെ. എന്‍ എം ക്ലബ്ബിലെ ഹരികൃഷ്ണന്‍ വെള്ളിയാമറ്റം ടീമിലെ അഭിരാമിയെയും തെരഞ്ഞെടുത്തു.

മത്സര വിജയ്കള്‍ക്ക് ഇന്ത്യന്‍ മാസ്റ്റാഴ്സ് താരം അനീഷ് വി എം, ഹാന്‍ഡ്ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് അനില്‍കുമാര്‍ എന്നിവര്‍ ടോഫികള്‍ വിതരണം ചെയ്തു. യോഗത്തില്‍ സംസ്ഥാന താരങ്ങളായ ഷൈന്‍ പി.ആര്‍, അശ്വിന്‍ സത്യന്‍ എന്നിവര്‍ സംസരിച്ചു. റഫീക്ക് പള്ളത്തുപറമ്ബില്‍ സ്വാഗതവും അന്‍വര്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!