Thodupuzha

തയ്യില്‍ കടവ് തോപ്പുംപടി റോഡ് വാഹന ഗതാഗതം സ്തംഭിച്ചു

തൊടുപുഴ: കുമാരമംഗലം ഗ്രാമപഞ്ചായത്തിലെ 6,7 വാര്‍ഡുകളിലൂടെ പോകുന്ന തയ്യില്‍ കടവ് തോപ്പുംപടി റോഡ് ജപ്പാന്‍ കുടിവെള്ളത്തിന്റെ പേരില്‍ കാനകീറിയതു മൂലം കുണ്ടും കുഴിയുമായി വാഹന ഗതാഗതം സ്തംഭിച്ചു. ആശുപത്രി, ആരാധനാലയം, സ്‌കൂള്‍, മദ്രസ തുടങ്ങിയ സ്ഥലങ്ങളില്‍ പോകുന്നത്തിനു ഈ പ്രേദേശത്തുകാര്‍ക്ക് ഏകആശ്രയം ആണ് ഈ വഴി. പ്രദേശത്തിന്റെ ശോജ്യാവസ്ഥക്ക് പരിഹാരം കാണാന്‍ അധികാരികള്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

 

Related Articles

Back to top button
error: Content is protected !!