Thodupuzha

സേവ് അഞ്ചിരി എന്ന പേരിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.

തൊടുപുഴ : അഞ്ചിരി സെന്റ് മാർട്ടിൻ പാറമടയുടെ പരിധി വിട്ടുള്ള പാറ പൊട്ടിക്കുന്നതും,വലിയ ഭാര വാഹനങ്ങൾ ഓടുന്നതുമൂലം തകർന്ന് കിടക്കുന്ന റോഡുകളുടെ അവസ്ഥ യിലും,അനധികൃതമായി കോളനിയിലേക്ക് സർക്കാർ ഭൂമി ലീസിനെടുത്തു പൊട്ടിക്കുന്നതിനുമേതിരെ,സേവ് അഞ്ചിരി എന്ന പേരിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.ഇതിന്റെ പേരിൽ അഞ്ചിരി കുട്ടപ്പൻ കവലയിൽ വച്ച് 30ാം തിയതി നയ വിശദികരണ യോഗവും കൂടി.ആക്ഷൻ കൗൺസിൽ കൺവിനെർ തോമസ് മൈലാടൂറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പശ്ചിമഘട്ട സംരക്ഷണ സിമിതി ചെയർമാൻ ശ്രീ ജോൺ പെരുവന്തനം ഉദ്ഘാടനം ചെയ്തു കൂടെ ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്തു.ജോജോ കൊല്ലപിള്ളി സ്വാഗതവും,ജനപ്രതിനിധി കളയാ,ടോമി തോമസ്,വൈസ് പ്രസിഡന്റ് സോമൻ,സുലോചന കെ എ ,ജാൻസി,ഷാന്റി,കമ്മറ്റി അംഗങ്ങൾ ആയ പി ജി വിജയൻ,ലീല രാജു,പി എസ് ചന്ദ്രശേഖരപിള്ള എന്നിവർ പ്രസംഗിക്കുകയും ചെയ്തു.ജോസ് മാത്യു നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!