Thodupuzha

കോണ്‍ഗ്രസ് ധര്‍ണ നടത്തി

തൊടുപുഴ: നഗരസഭ കരട് മാസ്റ്റര്‍ പ്ലാനിനെതിരെ കോണ്‍ഗ്രസ് മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റി നടത്തിയ ധര്‍ണ കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് എം.എച്ച് സജീവ് അധ്യക്ഷത വഹിച്ചു. ജോണ്‍ നേടിയപാല, എന്‍.ഐ ബെന്നി, ജാഫര്‍ ഖാന്‍ മുഹമ്മദ് പി.എന്‍ രാജീവന്‍, ആര്‍. ജയന്‍, കെ. ദീപക്, പ്രഫസര്‍ ബാബു, ജെയ്‌സണ്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. രാജീവ് ഭവനില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് ജോര്‍ജ് താന്നിക്കന്‍, രാജേഷ് ബാബു, ഷാഹുല്‍ മാങ്ങാട്ട്, കെ.എം ഷാജഹാന്‍, സി.എസ് മഹേഷ്, കെ.എ ഷഫീക്, കെ.പി റോയ്, കെ.എച്ച് ഷാജി, ജോര്‍ജ് കുട്ടംതടം, ടി.എല്‍ അക്ബര്‍, രാധാകൃഷ്ണന്‍, ജയകുമാര്‍, സനു കൃഷ്ണന്‍, ജോസ് പാലിയത്ത്, ബാബു ചാമക്കാലായില്‍, കെ.വി ബാബു, പി.എ ഷാഹുല്‍, റഷീദ് കാപ്രാട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!