Thodupuzha

ജനാധിപത്യ കേരളാ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു

 

തൊടുപുഴ: 1964 ലെയും 93 ലെയും ഭൂ പതിവ് ചട്ടങ്ങള്‍ മാറ്റി പുതിയ നിയമം കൊണ്ടു വരണമെന്നാവശ്യപ്പെട്ടും, പട്ടയ ഭൂമിയിലെ മരം മുറിക്കാന്‍ കര്‍ഷകന് അനുവാദം നല്‍കണമെന്നാവശ്യപ്പെട്ടും ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതൃത്വത്തില്‍ തൊടുപുഴയില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോര്‍ജ് അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഡോ. സി.ടി ഫ്രാന്‍സിസ്, നേതാക്കളായ എം.ജെ ജോണ്‍സന്‍, അഡ്വ. മിഥുന്‍ സാഗര്‍, ജോസ് നെല്ലിക്കുന്നേല്‍, ജോസ് കണ്ണംകുളം, ഷൈന്‍ പാറയില്‍, ലിയോ കുന്നപിള്ളില്‍, സെബാസ്റ്റിയന്‍ കൊച്ചടിവാരം, റെജി ജോണ്‍സന്‍, ആന്റോ ആന്റണി, സോനു ജോസഫ്, കെ.കെ ഷംസുദീന്‍, കെ.ഒ ജോര്‍ജ്, ജോണ്‍ മറ്റത്തില്‍, ജയ്‌സന്‍ ചേമ്പോട്ടിക്കല്‍, ജോബി പോളക്കുളം, ജോര്‍ജ്കുട്ടി പെരിങ്ങാശേരി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!