Thodupuzha

ഭൂജല വകുപ്പ് ഏകദിന  ശില്പശാല സംഘടിപ്പിച്ചു

തൊടുപുഴ: സംസ്ഥാന ഭൂജലവകുപ്പ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ ഭൂജലവിഭവ വിശകലനവും സുസ്ഥിര പരിപാലനവും എന്ന വിഷയത്തില്‍ തൊടുപുഴയില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ജല സംരക്ഷണം, ഭൂജല സംപോഷണം എന്നിവ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, തൊഴിലുറപ്പ് പദ്ധതിയിലെ സാങ്കേതിക വിഭാഗം ജീവനക്കാര്‍, കുടുംബശ്രീ സി.ഡി.എസ് ഭാരവാഹികള്‍ എന്നിവര്‍ക്കായാണ് ശില്പശാല സംഘടിപ്പിച്ചത്. ശില്പശാല തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് ഉദ്ഘാടനം ചെയ്തു. ഭൂജലവകുപ്പ് ജില്ലാ ഓഫീസര്‍ ഡോ. വി.ബി വിനയന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍.കെ ബിജു, ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ അജിനാസ്, ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ വി.ജി ജയന്‍, ഭൂജലവകുപ്പ് അസി.എന്‍ജിനീയര്‍ ടി.യു സിജുമോന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭൂജലവിഭവ വകുപ്പ് സീനിയര്‍ ഹൈഡ്രോ ജിയോളജിസ്റ്റ് തോമസ് സ്‌കറിയ, അസി.എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സി.ഡി ഷിബുമോന്‍ എന്നിവര്‍ വിഷയാവതരണം നടത്തി.

Related Articles

Back to top button
error: Content is protected !!