Local LiveMoolammattam

മന്ത്രി ഇടപെട്ടു ; പതിനഞ്ചോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തി

മൂലമറ്റം : കുടിവെള്ളം ലഭിക്കാതെ മൂലമറ്റത്ത് പതിനഞ്ചോളം കുടുബങ്ങള്‍ വലഞ്ഞ സംഭവത്തില്‍ മന്ത്രി ഇടപെട്ട് പ്രശ്ന പരിഹാരം കണ്ടെത്തി. എസ്.എച്ച് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപത്തുള്ള പതിനഞ്ചോളം കുടുബങ്ങള്‍ക്കാണ് പത്ത് ദിവസമായി കുടിവെള്ളം കിട്ടാതിരുന്നത്. വാട്ടര്‍ അതോറിറ്റിയില്‍ നിരവധി തവണ വിളിച്ച് വിവരമറിയിച്ചിരുന്നുവെങ്കിലും അധികൃതര്‍ നടപടി സ്വീകരിക്കുവാന്‍ തയ്യാറായില്ല. വിദ്യാര്‍ത്ഥികളും പ്രായമായവരും കിടപ്പു രോഗികളുമുള്‍പ്പെടെയുള്ള പ്രദേശവാസികള്‍ വെള്ളം കിട്ടാതെ ഏറെ ബുദ്ധിമുട്ടിലായിരുന്നു. ടാക്‌സികളിലും സ്വകാര്യ വാഹനങ്ങളിലുമാണ് കുടിക്കുവാനും മറ്റ് ആവശ്യങ്ങള്‍ക്കായും വെള്ളമെത്തിച്ചിരുന്നത്. വിഷയം കേരളാ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സാജു കുന്നേമുറി മുഖേന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് മന്ത്രി തൊടുപുഴ ഓഫീസില്‍ വിവരമറിയിക്കുകയും ഞായറാഴ്ച തന്നെ കുടി വെള്ളമെത്തിക്കുകയുമായിരുന്നു. വിഷയത്തില്‍ പരിഹാര നടപടി സ്വീകരിച്ച മന്ത്രിയെ പ്രദേശവാസികള്‍ അഭിനന്ദിച്ചു.

 

 

Related Articles

Back to top button
error: Content is protected !!