Thodupuzha

എൻജിഒ അസോസിയേഷൻ പ്രതിഷേധപ്രകടനം നടത്തി

തൊടുപുഴ :അധികാരവികേന്ദ്രീകരണം എന്ന ആശയത്തെ അട്ടിമറിച്ചുകൊണ്ട് പൊതുജനങ്ങൾക്കും ജീവനക്കാർക്കും യാതൊരു ഗുണവും ലഭിക്കാത്ത രീതിയിൽ 5 വകുപ്പുകൾ ഏകീകരിച്ചു ഏകീകൃത തദ്ദേശസ്വയം ഭരണ വകുപ്പ് രൂപീകരിക്കാനുള്ള സർക്കാറിന്റെ ഏകപക്ഷീയ തീരുമാനത്തിൽ പ്രതിഷേധിച്ചും

യഥാസമയം പ്രമോഷൻ നടത്താതെയും

തസ്തികകൾ സൃഷ്ടിക്കാതെയും

ജീവനക്കാരിൽ

ജോലിഭാരം അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും

കരിമണ്ണൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി.

 

സെക്രട്ടറി തസ്തികയിലേക്ക് 40% നേരിട്ടുള്ള നിയമനം നടക്കുന്നതോടെ

നിലവിൽ സർവീസിലുള്ള ജീവനക്കാർ പ്രമോഷൻ ലഭിക്കാതെ അതേ തസ്തികയിൽ തന്നെ പിരിയേണ്ട അവസ്ഥ ഉണ്ടാകുമെന്നും, വി.ഇ.ഒ ഉൾപ്പെടെ നിരവധി തസ്തികകൾ ഇല്ലാതാകുന്നതും തികച്ചും പ്രതിഷേധ കരമാണെന്ന് എൻജിഒ അസോസിയേഷൻ കുറ്റപ്പെടുത്തി.

Related Articles

Back to top button
error: Content is protected !!