IdukkiLocal Live

റിട്ടയറീസ് അസോസിയേഷന്‍ ധര്‍ണ നടത്തി

ഇടുക്കി:റിട്ടയറീസ് അസോസിയേഷന്‍ ധര്‍ണ നടത്തി.
പെന്‍ഷന്‍ പരിഷ്‌കരിക്കുക, നിഷേധിച്ച ഡിഎ പുന സ്ഥാപിച്ച് കാലാകാലങ്ങളില്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിക്കുന്ന ഡിഎ കൂടി അനുവദിക്കുക, പെന്‍ഷന്‍ ഫണ്ട് കേരള ബാങ്കിലേക്ക് മാറ്റി പെന്‍ഷന്‍ വിതരണം കേരള ബാങ്ക് വഴി നടപ്പിലാക്കുക, മെഡിക്കല്‍ ഇന്‍ഷുറന്‍സ് കേരള ബാങ്ക് വഴി നടപ്പിലാക്കുക, ഇതര മേഖലകളിലെ പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുന്നതുപോലെ മൂന്നിലൊന്ന് കമ്യൂട്ടേഷന്‍ അനുവദിക്കുക, പെന്‍ഷന്‍ ബോര്‍ഡില്‍ നില്‍ക്കുന്ന ഫണ്ടിന് പലിശ ചേര്‍ത്ത് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്
കേരള ബാങ്ക് റിട്ടയറി അസോസിയേഷന്‍ ഇടുക്കി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കേരള ബാങ്ക് ഇടുക്കി സിപിസി യുടെ മുന്നില്‍ ധര്‍ണ്ണ നടത്തി.

കേരള ബാങ്ക് റിട്ടയേറിസ് അസോസിയേഷന്റെ ആഹ്വാനപ്രകാരം സംസ്ഥാനത്ത് കേരള ബാങ്ക് ആസ്ഥാനങ്ങള്‍ക്ക് മുന്നില്‍ നടത്തുന്ന ധര്‍ണയുടെ ഭാഗമായാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്.ജില്ലാ പ്രസിഡന്റ് എ.പി ബേബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെപിസിസി നിര്‍വാഹ സമിതി അംഗവും ഐഎന്‍ടിയുസി നേതാവുമായ എ.പി ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ ജില്ലാ സെക്രട്ടറി ജോര്‍ജ് ജോണ്‍,ജലാലുദ്ദീന്‍ കെ.എം, ഗ്രേസി കെ.ജെ, തോമസ് സെബാസ്റ്റ്യന്‍,പി.എം ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം സമരത്തിന്റെ അടുത്ത പടിയായി ഫെബ്രുവരി 14ന് സെക്രട്ടറിയേറ്റിനു മുന്നില്‍ ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!