ChuttuvattomThodupuzha

ബി.എഡ് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിനിയെ ആദരിച്ചു

തൊടുപുഴ : എംജി സര്‍വകലാശാല ബി.എഡ് ഇംഗ്ലീഷ് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ബീമ നാസറിനെ മുസ്ലിം യൂത്ത് ലീഗ് തൊടുപുഴ മുനിസിപ്പല്‍ കമ്മിറ്റി ആദരിച്ചു. മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് പി.കെ മൂസ ഉപഹാരം നല്‍കി. ചടങ്ങില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.എച്ച് സുധീര്‍, ജനറല്‍ സെക്രട്ടറി ഇ.എ.എം അമീന്‍, മുനിസിപ്പല്‍ പ്രസിഡന്റ് എം.എ സബീര്‍, ജനറല്‍ സെക്രട്ടറി ഷാഹുല്‍ കപ്രാട്ടില്‍, ട്രഷറര്‍ പി.ബി അനസ്, നേതാക്കളായ പി.എന്‍ സിയാദ്, റ്റി.കെ അബ്ദുല്‍ കരീം, പി.എം ഷാനവാസ് എന്നിവര്‍ പങ്കെടുത്തു. മൈലക്കൊമ്പ് സെന്റ് തോമസ് ട്രെയിനിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് ബീമ. തൊടുപുഴ പ്രിയം ഗാര്‍മെന്റ്സ് ഉടമ നാസര്‍ ഉക്കിണിവീട്ടിലിന്റെയും ഷാജിത നാസറിന്റെയും മകളും ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം എം.എസ് മുഹമ്മദിന്റെ കൊച്ചുമകളുമാണ്.

Related Articles

Back to top button
error: Content is protected !!