Local LiveMoolammattam

വീട്ടുമുറ്റത്തേക്ക് മതില്‍ ഇടിഞ്ഞു വീണു

മൂലമറ്റം : ലൈഫ് മിഷന്‍ പദ്ധതിയില്‍ വീട് നിര്‍മ്മിച്ച മൂലമറ്റം പുത്തന്‍പുരയില്‍ ദീപ്തി അനൂപിന്റെ മുറ്റത്തേയ്ക്ക് അയല്‍വാസിയുടെ പുരയിടത്തിന്റെ ചുറ്റുമതില്‍ ഇടിഞ്ഞ് വീണ് നാശനഷ്ടങ്ങള്‍ സംഭവിച്ചു. വാനം വെട്ടി സംരക്ഷണ ഭിത്തി നിര്‍മ്മിക്കാതിരുന്നതാണ് കെട്ട് ഇടിയാന്‍ കാരണം. ബാക്കി സംരക്ഷണ ഭിത്തി കൂടി ഏതു സമയത്തും ഇടിയുന്ന അവസ്ഥയാണെന്നും ഇനിയും കെട്ട് ഇടിഞ്ഞ് വീണാല്‍ വീട് തകരാനുള്ള സാധ്യത ഉണ്ടെന്നും ദീപ്തി അനൂപും കുടുംബവും പറയുന്നു. അപകട സാധ്യത ഒഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് വീട്ടുകാര്‍ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!