Thodupuzha

ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിക്കും

തൊടുപുഴ: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഇടുക്കി ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിക്കും. ഞായറാഴ്ച രാവിലെ 10 ന് തൊടുപുഴ പ്രൈവറ്റ് സ്റ്റാന്റില്‍ നിന്നും ആരംഭിക്കുന്ന കൂട്ടയോട്ടം ബീമ ജ്വല്ലറിക്കു സമീപമുള്ള ജില്ലാ യുവജന കേന്ദ്രം ഓഫീസിനു മുന്നില്‍ സമാപിക്കും. പരിപാടിയുടെ ഉദ്ഘാടനവും ഫ്‌ലാഗ് ഓഫും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യന്‍ നിര്‍വ്വഹിക്കും. പി ജെ ജോസഫ് എം എല്‍ എ അധ്യക്ഷനാകുന്ന ചടങ്ങില്‍ തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തും. വിമുക്തി മിഷന്‍ ജില്ല കോ ഓഡിനേറ്റര്‍ ഡിജോ ദാസ് ലഹരി വിരുദ്ധ പ്രതിജ്ഞയും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ സലീം വി എ ലഹരി വിരുദ്ധ സന്ദേശവും നല്‍്കും. വാര്‍ഡ് മെമ്പര്‍ ജോസ് മഠത്തില്‍, ടീം കേരള ജില്ലാ ക്യാപ്റ്റന്‍ കലേഷ് കുമാര്‍, അവളിടം ജില്ലാ കോ ഓഡിനേറ്റര്‍ ചിപ്പി ജോര്‍ജ് , മുന്‍ സ്റ്റേറ്റ് ഫുട്ബോള്‍താരം സലീം കുട്ടി, മുനിസിപ്പല്‍ കോ ഓഡിനേറ്റര്‍ ഷിജി ജെയിംസ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ശങ്കര്‍ എം എസ് തുടങ്ങിയവര്‍ പങ്കെടുക്കും.

 

Related Articles

Back to top button
error: Content is protected !!