Thodupuzha

ഇടുക്കി റവന്യു ജില്ലാ കലോത്സവം-ഉണർവിന്​ തുടക്കം​

തൊടുപുഴ: 33 ാമത്​ ഇടുക്കി റവന്യു ജില്ലാ കലോത്സവം-ഉണർവിന്​ തൊടുപുഴ മുതലക്കോടം സെന്‍റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിൽ തുടക്കം​ . ഏഴ് ഉപജില്ലകളിൽനിന്നായി 3500 ഓളം വിദ്യാർഥികൾ 200ഓളം ഇനങ്ങളിലാണ്​ മാറ്റുരക്കുന്നത്​. ബുധനാഴ്ച രാവിലെ 9.30ന് ഡി.ഡി.ഇ പതാക ഉയർത്തി. ഔപചാരിക ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 9.30ന് ഒന്നാം വേദിയായ പാരിഷ് ഹാളിൽ ഡീൻ കുര്യാക്കോസ് എം.പിയാണ്​ നിർവഹിക്കുന്നത്​. പി.ജെ. ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. പാരിഷ്ഹാൾ, സെന്‍റ് ജോർജ് എച്ച്.എസ് ഓഡിറ്റോറിയം, സെന്‍റ് ജോർജ് എച്ച്.എസ്.എസ് ഓഡിറ്റോറിയം, സേക്രഡ് ഹാർട്ട് ജി.എച്ച്.എസ് ഓഡിറ്റോറിയം, സേക്രഡ് ഹാർട്ട് ജി.എച്ച്.എസ് ഓപ്പൺ സ്റ്റേജ്, സെന്‍റ് ജോർജ് എച്ച്.എസ് ഓപ്പൺ സ്റ്റേജ് എന്നിവയാണ്​ വേദികകൾ. ആദ്യ ദിനം വയലിൻ, ഗിത്താർ, പദ്യം ചൊല്ലൽ, പ്രസംഗം, ബാൻഡ്​, ചെണ്ട, ചിത്ര രചന തുടങ്ങിയ മത്സരങ്ങളാണ്​ നടന്നത്​. കോവിഡ്​ മഹാമാരിക്ക്​ ശേഷം കടന്നു വന്ന മേളക്ക്​ പരമാവധി സൗകര്യങ്ങൾ സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!