Thodupuzha

കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ യൂണിറ്റ് സമ്മേളനം  നടത്തി

തൊടുപുഴ: കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ തൊടുപുഴ യൂണിറ്റ് സമ്മേളനം പ്രസിഡന്റ് ജിന്‍സ് സിറിയക്കിന്റെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാരായ കെ.ദീപക്, ഷീജ ഷാഹുല്‍ ഹമീദ്, കൗണ്‍സിലര്‍ ജോസഫ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍.എ.ജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.ഐ ജേക്കബ്‌സണ്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി ഒ.വി.ജയരാജ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വിനോദ്കുമാര്‍.ജി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.മനോജ്കുമാര്‍, ജോണ്‍സണ്‍, എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി മിനി പോള്‍ ചാലില്‍ (പ്രസിഡന്റ്), സി.എന്‍ നടരാജന്‍ (സെക്രട്ടറി), സീമ.എം.നായര്‍ (ട്രഷറര്‍), ഡെയിസി ജോസഫ് (വനിതാ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍) എന്നിവരെ തെരഞ്ഞെടുത്തു.

 

Related Articles

Back to top button
error: Content is protected !!