Muthalakodam

പ്രവാചക സ്മരണ ഉയര്‍ത്തി നബിദിനാഘോഷം

മുതലക്കോടം: മുതലക്കോടം പഴേരി മുഹ് യദ്ദീന്‍ ജുമാ മസ്ജിദില്‍ 12 ദിവസമായി സംഘടിപ്പിച്ചു വന്ന നബിദിനാഘോഷങ്ങള്‍ക്ക് നബിദിന റാലിയോടെയും അന്നദാന വിതരണത്തോടെയും സമാപനം കുറിച്ചു. പ്രാര്‍ഥനാ സദസും തുടര്‍ന്ന് മഹല്ല് അംഗങ്ങളും മദ്രസാ വിദ്യാര്‍ത്ഥികളും അണിനിരന്ന നബിദിന റാലിയും, അന്നദാനവിതരണവും നടത്തി. നബിദിന റാലിക്ക്ചീഫ് ഇമാം മുഹമ്മദ് റഫീഖ് ബാഖവി, മുതലക്കോടം നമസ്‌കാരപള്ളി ഇമാം അബ്ദുല്‍ അസീസ് മൗലവി, അസിസ്റ്റന്റ് ഇമാം അബൂ താഹിര്‍ ലത്തീഫി, ജമാഅത്ത് പ്രസിഡന്റ് പി.എച്ച് സുധീര്‍, ജമാഅത്ത് ഭാരവാഹികളായ കെ.ബി അസീസ്, പി.ഇ നൗഷാദ്, പി.കെ അനസ്, പി.ഇ ഷെമീര്‍, ഹംസ ചെറുപുലി, അന്‍സാര്‍ വടക്കയില്‍, പി.ഇ ബഷീര്‍, എം.പി സലിം, റ്റി.എം സിദ്ദീഖ്, റഷാദ് വെട്ടിക്കല്‍, പി.ടി.എ ഭാരവാഹികളായ പി.കെ.എ ലത്തീഫ്, നൗഷാദ് പഴേരി, റ്റി.എം ഹംസ, പി.എസ് അലി, വി.എസ് അമാനുള്ള, ജമാഅത്ത് അംഗങ്ങള്‍, മദ്രസാ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ നേതൃത്വം ന്നല്‍കി.

Related Articles

Back to top button
error: Content is protected !!