Thodupuzha
ബിവറേജ് ഔട്ട്ലെറ്റിനു സമീപം വയോധികന് കുഴഞ്ഞു വീണ് മരിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/08/WhatsApp-Image-2022-08-22-at-10.25.10-AM-1.jpeg?resize=770%2C433&ssl=1?v=1661162673)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ബിവറേജ് ഔട്ട്ലെറ്റിനു സമീപം കുഴഞ്ഞു വീണ വയോധികന് മരിച്ചു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് തൊടുപുഴ ചുങ്കം ബിവറേജ് ഔട്ട്ലെറ്റിനു സമീപം ഇയാള്‍ കുഴഞ്ഞു വീണത്. വിദേശ മദ്യശാലയിലെ ജീവനക്കാര്‍ ഉടന്‍ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികില്‍സ നല്‍കിയെങ്കിലും ജിവന് രക്ഷിക്കാനായില്ല. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)