Thodupuzha

സപ്ലൈകോ ജീവനക്കാര്‍ ധര്‍ണ നടത്തി

തൊടുപുഴ: സപ്ലൈകോ എംപ്ലോയീസ് അസോസിയേഷന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന വ്യാപകമായി നടത്തുന്ന പണിമുടക്കിന്റെ ഭാഗമായി തൊടുപുഴയില്‍ ജീവനക്കാര്‍ ധര്‍ണ നടത്തി. തൊടുപുഴ പീപ്പിള്‍സ് ബസാറിന് മുന്നിലെ വേദിയില്‍ നടന്ന ധര്‍ണ സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍ ഉദ്ഘാടനം ചെയ്തു. ശമ്പളപരിഷ്‌ക്കരണം ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. താലൂക്ക് സെക്രട്ടറി ജിബി ജോസഫ് അധ്യക്ഷത വഹിച്ചു. താലൂക്ക് പ്രസിഡന്റ് സുനില്‍കുമാര്‍, ജോയിന്റ് സെക്രട്ടറി അനു വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!