Thodupuzha

ലോറി വഴിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു

തൊടുപുഴ: കോണ്‍ക്രീറ്റ് മിശ്രിതവുമായി പോയ മിക്‌സിങ് യൂണിറ്റ് ലോറി വഴിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. നെടിയശാല ജങ്ഷനു സമീപം പുറപ്പുഴ റോഡിലാണ് തിങ്കളാഴ്ച രാവിലെ ലോറി കുടുങ്ങിയത്. റോഡിലെ കയറ്റത്തിലെത്തിയപ്പോള്‍ മുന്നോട്ടു നീങ്ങാനാകാതെ നിന്നു പോയ ലോറിയുടെ കാബിന്‍ ഭാഗം റോഡില്‍ വട്ടം തിരിഞ്ഞതോടെയാണ് വാഹനം അങ്ങോട്ടുമിങ്ങോട്ടും പോകാനാകാതെ കുടുങ്ങിയത്. ഇതോടെ ഇതു വഴിയുള്ള ഗതാഗതം രാവിലെ എട്ടര മുതല്‍ പൂര്‍ണമായും തടസപ്പെട്ടു. പിന്നീട് ഉച്ച കഴിഞ്ഞ് മൂന്നോടെ മറ്റൊരു വാഹനം എത്തിച്ച് ലോറി കെട്ടി വലിച്ച് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. വിവരമറിഞ്ഞ് കരിങ്കുന്നം പോലീസും സ്ഥലത്തെത്തിയിരുന്നു.

Related Articles

Back to top button
error: Content is protected !!