Vandiperiyar
വണ്ടിപ്പെരിയാര്‍ കൊലപാതകം: പോസ്റ്റുമോര്‍ട്ടം വേണ്ടെന്ന നിലപാട് സംശയാസ്പദം: കല്ലാര്‍


തൊടുപുഴ : വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട 6 വയസുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാതെ വിട്ടുനല്‍കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ട വാഴൂര്‍ സോമന്‍ എം.എല്‍.എ യുടെ നിലപാട് സംശയാസ്പദമാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍.
ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് താന്‍ പോസ്റ്റുമോര്‍ട്ടം ഒഴിവാക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതെന്ന എം.എല്‍.എയുടെ വാദം പച്ചക്കള്ളമാണ്. അവരാരും ഇത്തരമൊരു ആവശ്യം ആരോടും ഉന്നയിച്ചിട്ടില്ല. ഇത്രയും അസ്വാഭാവികതയുള്ള കൊലപാതക കേസില്‍ എംഎല്‍.എ ആരെ രക്ഷിക്കാനാണ് ഇത് പറഞ്ഞതെന്ന് വെളിപ്പെടുത്തണം. ഡി.വൈ.എഫ്.ഐ ജില്ലാ നേതൃത്വം ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്നും ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു.
