Vandiperiyar
വണ്ടിപ്പെരിയാര്‍ കൊലപാതകം: പ്രതിയെ റിമാന്‍ഡ് ചെയ്തു


തൊടുപുഴ: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതി അര്‍ജുനെ (22)യാണ് ഈ മാസം 27 വരെ മുട്ടം പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തത്. പ്രതിയുടെ സുരക്ഷ കണക്കിലെടുത്താണ് പീരുമേട് ജയിലില്‍ കൊണ്ടുപോകാതെ ജില്ലാ ജയിലിലേയ്ക്ക് മാറ്റിയത്. പ്രതിക്കെതിരേ എത്രയും പെട്ടെന്ന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വണ്ടിപ്പെരിയാര്‍ സി.ഐ സുനില്‍ കുമാര്‍ പറഞ്ഞു. കസ്റ്റഡി കാലയളവില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കാനായെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
