Thodupuzha

അവിട്ടാ ഘോഷം വിപുലമായി ആചരിക്കും കെ.പി.എം.എസ്

തൊടുപുഴ : സാമൂഹ്യ പരിഷ്കർത്താവ് മഹാത്മാ അയ്യൻ കാളിയുടെ ജന്മനക്ഷത്ര ദിനമായ ആഗസ്റ്റ് 22 ഞായറാഴ്ച വിപുലമായ പരിപാടികളോട് കൂടി ജില്ലയിൽ 2500 കുടുംബങ്ങളിൽ നടത്തുവാൻ കെ.പി എം എസ് കോർ കമ്മറ്റി തിരുമാനിച്ചു. 22 ന് രാവിലെ 8.30 ന് ജില്ലയിലെ 2500 സഭാ കുടുബങ്ങളിൽ അയ്യൻ ങ്കാളിയുടെ ഛായ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചനയും കുടുംബ പ്രാർത്ഥനയും നടക്കും 9. ന് ശാഖാ കേന്ദ്രങ്ങളിൽ പതാക ഉയർത്തുകയുംഅവിട്ടദിനസന്ദേശവും നൽകും . 10 മണി മുതൽ യുണിയൻ കേന്ദ്രങ്ങളിൽ അവിട്ട ദിനാഘോഷം കോവി ഡ്മാനദണങ്ങൾ പാലിച്ചു കൊണ്ട് നടക്കും. ഈ കഴിഞ്ഞ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയനേടിയവരെ ആദരിക്കും. പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ട് വിവാഹനാളുകളിൽ സ്ത്രിധനംനൽകുന്ന വിപത്തിനെതിരെ ബോധവൽകരണ സെമിനാറുകൾ നടത്തുവാനും തീരുമാനിച്ചു. കോർ കമ്മറ്റിയിൽ കെ.പി എം എസ് സംസ്ഥാന കമ്മറ്റി അംഗം കെ.കെ രാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അസി.സെക്രട്ടറി സാബുകരിശേരി ഉൽഘാടനം ചെയ്തു. നേതാക്കളായ സാബൂ കൃഷ്ണൻ ശിവൻ കോഴിക്കമാലി ഓമന വിജയകുമാർ എന്നിവർ സംസാരിച്ചു.

 

Related Articles

Back to top button
error: Content is protected !!