Thodupuzha

പദ്മശ്രീ ഓ എം നമ്പ്യാർ അനുസ്മരണം

തൊടുപുഴ : ഇന്ത്യൻ കായിക രംഗത്തെ ഐതിഹാസിക പരിശീലകനും മുൻ ഭാരതീയ വ്യോമ സേന ഉദ്യോഗസ്ഥനുമായിരുന്ന ഒതയോത് മാധവൻ നമ്പ്യാരുടെ വേർപാടിൽ അഖില ഭാരതീയ പൂർവ സൈനിക് സേവാ പരിഷത് ഇടുക്കി ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പൂർവ സൈനിക് സേവാ പരിഷത് കേരള ഘടകത്തിന്റെ രക്ഷാധികാരിയായിരുന്നു പദ്മശ്രീ ഓ എം നമ്പ്യാർ.1955 മുതൽ ഭാരതീയ വ്യോമ സേനയിൽ സെർവീസസ് അത്‌ലറ്റിക് ടീമിന്റെ പരിശീലകനായിരുന്നു.

രാജ്യത്തിന് എക്കാലത്തും മികച്ച കായിക താരങ്ങളെ സംഭാവന ചെയ്യുന്നതിൽ ഓ എം നമ്പ്യാരെ പോലുള്ള ഭാരതീയ സേനാംഗങ്ങൾ വലിയ പങ്കു വഹിച്ചിട്ടുള്ളതായി പൂർവ സൈനിക് സേവാ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം സോമശേഖരൻ ചെമ്പമംഗലത് പറഞ്ഞു.

സൈന്യത്തിൽ നിന്നും വിരമിക്കുന്ന പൂർവ സൈനികരുടെ മികവുറ്റ കഴിവുകൾ നാടിനു ഉപകാര പ്രദമാകുന്ന രീതിയിൽ വിനിയോഗിക്കാൻ കഴിയണമെന്ന് ജില്ലാ പ്രസിഡന്റ് ഗ്രൂപ്പ് ക്യാപ്റ്റൻ ഹരി സി ശേഖർ അറിയിച്ചു . യോഗത്തിൽ ജനറൽ സെക്രട്ടറി എ ജി കൃഷ്ണകുമാർ , ജില്ലയിലെ പൂർവസൈനികർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!