Thodupuzha

മുസ്ലിം വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് സി.പിഎമ്മില്‍ ചേര്‍ന്നു 

തൊടുപുഴ: മുസ്ലിം വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് സഫിയ ബഷീറും കുടുംബാംഗങ്ങളും സി.പി.എമ്മില്‍ ചേര്‍ന്നു. മുസ്ലിം ലീഗ് നേതൃത്വം കാലങ്ങളായി പിന്തുടര്‍ന്ന ജനാധിപത്യ വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് സഫിയ ബഷീര്‍ അറിയിച്ചു. ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സഫിയ നിലവില്‍ ആലക്കോട് സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം കൂടിയാണ്. സി.പി.എം ചാലംകോട് ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.വി മത്തായി സഫിയ ബഷീറിനെ സ്വീകരിച്ചു. തൊടുപുഴ ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസല്‍, ഏരിയാ കമ്മിറ്റി അംഗം കെ. പി ഷംസുദ്ദീന്‍, ഇടവെട്ടി ലോക്കല്‍ സെക്രട്ടറി ടി.ബി സുബൈര്‍, ലോക്കല്‍ കമ്മിറ്റി അംഗം സി.ജെ ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!