Thodupuzha

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.പി.എം.എസ് തൊടുപുഴയില്‍ ധര്‍ണ നടത്തി 

തൊടുപുഴ: പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ച് വിടുക, ഉദ്യോഗസ്ഥ ഇടനില ലോബിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക, പട്ടികജാതി ഫണ്ട് പട്ടികജാതിക്കാര്‍ക്ക് ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.പി.എം.എസ് തൊടുപുഴ താലൂക്ക് യൂണിയന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സിവില്‍ സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. സംസ്ഥാന സമിതി അംഗം സി.സി ശിവന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം.കെ. പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കണ്ണന്‍, നേതാക്കളായ പി.ഒ.കുഞ്ഞപ്പന്‍, അനീഷ് പി.കെ., കിഷോര്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!