Thodupuzha

യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു പ്രവര്‍ത്തകര്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ കോലം കത്തിച്ചു

തൊടുപുഴ: സ്ത്രീ പീഡന കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു പ്രവര്‍ത്തകര്‍ തൊടുപുഴയില്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ കോലം കത്തിച്ചു. കെ.എസ്.യു ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.എസ് വിഷ്ണു ദേവ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ബിലാല്‍ സമദ് ഉദ്ഘാടനം ചെയ്തു. ബിബിന്‍ ജോസഫ്, നേതാക്കളായ ജിനോ ആര്‍.കെ, അല്‍ത്താഫ് സുധീര്‍, ഷാബിര്‍ ഷാജി, ക്ലെമന്റ് ജോസഫ്, ഫസല്‍ അബ്ബാസ്, മുഹമ്മദ് ജസീം, മാര്‍ട്ടിന്‍ ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!