Thodupuzha

കെ.പി.എം.എസ് “സ്നേഹാർദ്രം ” കാമ്പയിന് ഐക്യദാർഢ്യം. പി.ജെ ജോസഫ് എം എൽ എ .

തൊടുപുഴ :മഹാത്മഅയ്യൻകാളിയുടെ 158- മത് ജന്മദിനാഘോഷoഓഗസ്റ്റ് 22 ഞായറാഴ്ച കെ.പി.എം എസ് തൊടുപുഴ യൂണിയന്റെ നേതൃത്വത്തിൽ തൊടുപുഴ പെൻഷൻ ഭവനിൽ നടന്നു. കെ.പി.എം എസ് നടത്തുന്നസ്ത്രീധനമുക്തകേരളo ആർഭാടരഹിതവിവാഹം “സ്നേഹാർദ്രം”കാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് പി.ജെ ജോസഫ് എം.എൽ.എ. പെൻഷൻ ഭവനിൽ നടന്ന കാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം. ഇപ്പോഴെത്തെ സാഹചര്യത്തിൽ “സ്നേഹാർദ്രം “കാമ്പയിന്റെ പ്രസക്തി വളരെ വലുതെന്നും അദ്ദേഹം കൂട്ടി ചേർത്തു. സ്ത്രീധനമുക്ത കേരളം ആർഭാടരഹിത വിവാഹം എന്ന വിഷയത്തിൽ അഡ്വ: ജിറ്റ്സ് ജോൺ ക്ലാസ്സ് നയിച്ചു. എസ്.എസ്.എൽ.സി. പ്ലസ്ടു വിജയികൾക്ക് യൂണിയന്റെ ഉപഹാരം നൽകി. പ്രസിഡന്റ് എ എ മനോജ് അധ്യക്ഷനായ യോഗത്തിന് യൂണിയൻ സെക്രട്ടറി പ്രകാശ് തങ്കപ്പൻ സ്വാഗതമാശംസിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സാബു കൃഷ്ണൻ അയ്യൻകാളി ജന്മദിന സന്ദേശം നൽകി. മീഡിയ ജില്ലാ കോഡിനേറ്റർ യൂ.കെ. അനൂപ് ആശംസകൾ അറിയിച്ചു. യൂണിയൻ ഖജാൻജി സന്തോഷ് കുട്ടപ്പൻ കൃതജ്ഞത രേഖെപ്പെടുത്തി. കെ.എ.പൊന്നപ്പൻ .ഇ.എസ് ഷാജി ഇന്ദു സന്തോഷ് എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം രാവിലെ 7 മണിക്ക് സ്വഭവനത്തിൽ മഹാത്മവിന്റെ ഛായാചിതത്തിന് മുമ്പിൽ ദീപം തെളിച്ച് കുടുംബാംഗങ്ങൾ പുഷ്പാർച്ചന നടത്തി , 8 മണിക്ക് ശാഖാകേന്ദ്രങ്ങളിൽ പതാക ഉയർത്തൽ , പുഷ്പാർച്ചനയും, ഈ പരിപാടിയിൽ ജനപ്രതിനിധികളേയും ഉൾപ്പെടുത്തിയാണ് “സ്നേഹാർദ്രം “പരിപാടി സംഘടിപ്പിച്ചത്. ശാഖാകമ്മിറ്റികൾ ഭവന സന്ദർശനം നടത്തി ഓരോ ഭവനത്തിലും സ്നേഹാർദ്രം കാമ്പയിന്റെ സ്ത്രീധനമുക്തേ കേരളo ആർഭാടരഹിത വിവാഹം എന്ന സ്റ്റിക്കറും, ലഘുലേഖകളും നൽകിയാണ് കാമ്പയിൻ പൂർത്തികരിക്കുകയെന്നുo യൂണിയൻ കമ്മിറ്റി അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!