Thodupuzha

വി.എസ്.എസ് ഗായത്രി സ്വയം സഹായ സംഘം വാര്‍ഷികം 

 

തൊടുപുഴ: വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി (വി.എസ്.എസ്) ഗായത്രി സ്വയം സഹായ സംഘം തൊടുപുഴ ടൗണ്‍ യൂണിറ്റിന്റെ വാര്‍ഷികവും കുടുംബ സംഗമവും നടന്നു. തൊടുപുഴ എന്‍.എസ്.എസ്. ഹാളില്‍ നടന്ന പരിപാടി തപസ്യ കലാസാഹിത്യവേദി സംസ്ഥാന സമിതി അംഗം വി.കെ ബിജു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.ജി. സന്തോഷ് അധ്യക്ഷത വഹിച്ചു. വിശ്വകര്‍മ ജനവിഭാഗത്തിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്ന ഗായത്രി സംഘങ്ങള്‍ കേരളത്തിലെ ദേശസാല്‍കൃത ബാങ്കുകളില്‍ കോടിക്കണക്കിന് രൂപയാണ് നിക്ഷേപിച്ചിട്ടുള്ളതെന്നും ഈ നിക്ഷേപങ്ങള്‍ക്ക് ആനുപാതികമായി ഗായത്രി സംഘങ്ങള്‍ക്ക് പലിശരഹിത വായ്പകള്‍ ലഭ്യമാക്കി വിശ്വകര്‍മ്മജരുടെ സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കുവാന്‍ വേണ്ടനടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കരിയര്‍ ഗുരു അഡ്വ. ബാബു പള്ളിപ്പാട്ട് മുഖ്യപ്രഭാഷണം നടത്തി.കുടുംബ സംഗമത്തോടനുബന്ധിച്ച് കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും മത്സരങ്ങളും ക്രിസ്മസ് ആഘോഷങ്ങളും ഒരുക്കി. സംഘാംഗത്തിന്റെ ഭാര്യയും സ്വന്തം സഹോദരന്റെ ജീവന്‍ അവയവദാനം നടത്തി രക്ഷിക്കുകയും ചെയ്ത സുനിത അനില്‍കുമാറിനെ പൊന്നാടയണിയിച്ച് ചടങ്ങില്‍ ആദരിച്ചു. സംഘം സെക്രട്ടറിയും വി.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ ബിജുമോന്‍ വി.കെ, വി.എസ്.എസ് മുന്‍ ജില്ലാ പ്രസിഡന്റ്് പി.എ.രാജന്‍, സംസ്ഥാന സെക്രട്ടറി വി.എന്‍.ദാമോദരന്‍, സംസ്ഥാന കൗണ്‍സിലര്‍ വി.കെ ദാമോദരന്‍, ഭാരവാഹികളായ പി.കെ.സുരേഷ്, ഷിബു എം.ബി., സന്തോഷ്‌കുമാര്‍ .ടി, അനില്‍കുമാര്‍, പി.കെ.ഷാജി, ടി.കെ. വിജയന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!