ChuttuvattomThodupuzha

പൈപ്പ് പൊട്ടിവെള്ളം പാഴാകുന്നു: മംഗലത്ത് കടവ് ഭാഗത്ത് കുടിവെള്ളം മുടങ്ങി

തൊടുപുഴ: വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടിയതോടെ മംഗലത്ത് കടവ് ഭാഗത്ത് കുടിവെള്ളം മുടങ്ങിയിട്ട് ദിവസങ്ങള്‍. അധികൃതരെ അറിയിച്ചിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. തൊടുപുഴ-കാഞ്ഞിരമറ്റം റൂട്ടില്‍ ഉറമ്പില്‍പാലത്തിന് സമീപം മംഗലത്ത് കടവിലേയ്ക്ക് തിരിയുന്ന ഭാഗത്താണ് പൈപ്പ് പൊട്ടിയത്. ഒരാഴ്ചയിലേറെയാണ് പൈപ്പ് പൊട്ടിയിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കിയിട്ടല്ലെന്ന് നാട്ടുകാര്‍ പറയുന്നു. പൈപ്പ് പൊട്ടിയതോടെ മേഖലയിലെ ജലവിതരണം പ്രതിസന്ധിയിലായി.അടിയന്തിരമായി അധികൃതര്‍ ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!