Thodupuzha

ആക്രമിക്കുന്ന കാട്ടുമൃഗങ്ങളെ തളയ്ക്കണമെന്ന് ആവശ്യം

തൊടുപുഴ: കര്‍ഷകരെയും വഴിയാത്രക്കാരെയും തുടര്‍ച്ചയായി ആക്രമിക്കുന്ന പടയപ്പ പോലുള്ള ആനകളും, പുലികളും ഉള്‍പ്പെടെയുള്ള കാട്ടു മൃഗങ്ങളെ സ്ഥിരം ആക്രമകാരികള്‍ ആയി പ്രഖ്യാപിച്ച് വെടിവെച്ചു കൊല്ലുകയോ, കൂട്ടിലടക്കുകയോ, മൃഗശാലയിലോ മൃഗസംരക്ഷണ കേന്ദ്രങ്ങളിലേക്കോ മറ്റോ മാറ്റുകയോ ചെയ്യണമെന്ന് ഫാര്‍മേഴ്‌സ് ഫെഡറേഷനും തൊടുപുഴ ഫാര്‍മേഴ്സ് ക്ലബ്ബും ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി കേരളത്തിലെ കര്‍ഷകര്‍ കൃഷി ചെയ്യുന്ന കൃഷി ഭൂമിയില്‍ കാട്ടുമൃഗങ്ങളുടെ നിരന്തര ശല്യം മൂലം വീണ്ടും വീണ്ടും കൃഷി ഇറക്കുവാന്‍ കര്‍ഷകര്‍ തയ്യാറായില്ലെങ്കില്‍ അതിന്റെ 100 ശതമാനം ഉത്തരവാദിത്വം വനം വകുപ്പിനും ഗവണ്‍മെന്റിനും ആണ്. യോഗത്തില്‍ ഫാംഫെഡ് കോര്‍ഡിനേറ്റര്‍ അഡ്വ. ജോണ്‍ വിച്ചാട്ട്, ഫാം ഫെഡ് പ്രസിഡന്റ് ടോം ചെറിയാന്‍, സെക്രട്ടറി സോണി കിഴക്കേക്കര, ട്രഷറര്‍ തോംസണ്‍ മുട്ടം , ഫാര്‍മേഴ്‌സ് ക്ലബ് സെക്രട്ടറി രാജീവ് പാടത്തില്‍, ട്രഷറര്‍ ഷൈജോ ചെറുനിലം എന്നിവര്‍ പ്രസംഗിച്ചു

Related Articles

Back to top button
error: Content is protected !!