Thodupuzha

ലോക ക്ഷയരോഗദിനാചരണം: റാലിയും സെമിനാറും സംഘടിപ്പിച്ചു

തൊടുപുഴ: ജില്ലാ ആശുപത്രിയും ടി.ബി യൂണിറ്റും സംയുക്തമായി ജില്ലാ ക്ഷയരോഗ വിഭാഗത്തിന്റെ സഹകരണത്തോടെ ക്ഷയരോഗ ദിനാചരണം നടത്തി. മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച ദിനാചരണ സന്ദേശറാലി തൊടുപുഴ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.സി. വിഷ്ണുകുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ നടന്ന സെമിനാര്‍ തൊടുപുഴ നഗരസഭാധ്യക്ഷന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

ആശുപത്രി സൂപ്രണ്ട് ഡോ. എം.ആര്‍. ഉമാദേവി അധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ എം.എ. കരീം ദിനാചാരണ സന്ദേശം നല്‍കി. ഡെപ്യുട്ടി ഡി.എം.ഒ ഡോ.എസ്. സുരേഷ് വര്‍ഗീസ് മുഖ്യ പ്രഭാഷണം നടത്തി. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ഇതിനോടനുബന്ധിച്ച് ടി.ബി ചാമ്പ്യ (ക്ഷയാരോഗമുക്തരുടെ പ്രതിനിധി) നെ ആദരിച്ചു. ക്ഷയരോഗ നിവാരണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടത്തിയ സബ് നാഷണല്‍ സര്‍വേക്ക് നേതൃത്വം നല്‍കിയ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കും മുട്ടം ഗവ: നഴ്സിംഗ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും ആശപ്രവര്‍ത്തകര്‍ക്കുമുള്ള അനുമോദന പത്രവിതരണവും ചടങ്ങില്‍ വച്ച് നടത്തി. പരിപാടിയില്‍ മുട്ടം ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സി. ചാക്കോ, ജില്ലാ ആശുപത്രി ആര്‍.എം.ഒ ഡോ. സി.ജെ. പ്രീതി, ഐ.എം.എ തൊടുപുഴ സെക്രട്ടറി ഡോ. എസ്. വിവേക്, ഡോ. എസ്. മഹേഷ് നാരായണ്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരായ ജോജോ സിറിയക്ക്, പി.എം. ഷാജി, കെ.കെ. അനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍ എം. ദാസ്, ജെ.എച്ച്.ഐ. പി.ബിജു, എല്‍.എച്ച്.ഐ ഇന്‍ചാര്‍ജ് എന്‍.സിന്ധു, എസ്.ടി.എസ് രഘു.കെ.ആര്‍. എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ആശുപത്രിയിലെ ഡോ.സിതാര മാത്യു ക്ലാസ് നയിച്ചു. റാലിയിലും സെമിനാറിലും വിവിധ സ്ഥാപനങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, മുട്ടം ഗവ.നഴ്സിങ് സ്‌കൂള്‍, ചാഴിക്കാട്ട്, കോ-ഓപ്പറേറ്റീവ് എന്നിവിടങ്ങളിലെ നഴ്സിങ് വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു. മുട്ടം നഴ്സിങ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഫ്ളാഷ്മോബ് അവതരിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!