Thodupuzha

1.40 കോടി മുടക്കി വെള്ളിയാമറ്റത്ത് സദ്ഭാവന മണ്ഡപം നിര്‍മിക്കുന്നു.

 

 

 

വെള്ളിയാമറ്റം: 1.40 കോടി മുടക്കി വെള്ളിയാമറ്റത്ത് സദ്ഭാവന മണ്ഡപം നിര്‍മിക്കുന്നു. ഇളംദേശം ബ്ലോക്ക് പഞ്ചായത്തി‍ന്‍െറ നേതൃത്വത്തില്‍ പ്രധാനമന്ത്രി ജന്‍വികാസ് കാര്യക്രം പദ്ധതിയിലുള്‍പ്പെടുത്തിയാണ് നിര്‍മിക്കുന്നത്.പഞ്ചായത്തി‍ന്‍െറ കറുകപ്പള്ളിയിലെ 50 സെന്‍റിലാണിത്. 5000 ചതുരശ്ര അടി വിസ്തീര്‍ണം ഒന്നാം നിലയിലും 2600 ചതുരശ്ര അടി വിസ്തീര്‍ണം ബാല്‍ക്കണിയും ഉള്‍പ്പെടുന്നതാണ് കെട്ടിടം. ഇന്‍ഡോര്‍ സ്റ്റേഡിയം, മല്‍ട്ടി പര്‍പ്പസ് ഹാള്‍, അടുക്കള, ടോയ്‌ലറ്റ് സൗകര്യം എന്നിവ സജ്ജീകരിക്കും. യുവജനങ്ങളുടെ കലാകായിക ശേഷിയെ പരിപോഷിപ്പിക്കാന്‍ വേണ്ടിയുള്ള ഈ പദ്ധതിയുടെ നിര്‍മാണം മാര്‍ച്ച്‌ 31 മുമ്ബ്​ പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാനാണ് ശ്രമമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ മാത്യു കെ. ജോണ്‍ പറഞ്ഞു.

 

ഫോട്ടോ…നിര്‍മാണം പുരോഗമിക്കുന്ന കറുകപ്പള്ളിയിലെ സദ്ഭാവന മണ്ഡപം

Related Articles

Back to top button
error: Content is protected !!