Muttom

ഇടുക്കിയിൽ പൊലീസ് സ്ഥാപിച്ച 16 എ.എൻ.പി.ആർ കാമറകൾക്ക് ചെലവായത്​ 65 ലക്ഷം

മുട്ടം: കേരള പൊലീസ് റോഡ് സുരക്ഷ പദ്ധതിയുടെ ഭാഗമായി ജില്ല പൊലീസ് സ്ഥാപിച്ച 16 കാമറകള്‍ക്ക് ചെലവായത് 65 ലക്ഷം രൂപ മാത്രം.
എ.എന്‍.പി.ആര്‍ കാമറ,കമ്പ്യൂട്ടര്‍ സെര്‍വര്‍ സിസ്റ്റം, ജി.എസ്.ടി, മെയിന്റനന്‍സ് ഫീസ്, കാമറ തൂണ്‍ തുടങ്ങി എല്ലാത്തിനും കൂടി ചെലവായതാണ് ഈ തുക. അതായത് ഒരു കാമറക്ക് ശരാശരി ചെലവായത് മറ്റ് എല്ലാ ചെലവുകളും ഉള്‍പ്പെടെ നാല് ലക്ഷം രൂപ. സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ മുടക്കി കാമറ സ്ഥാപിച്ചപ്പോഴാണ് ചുരുങ്ങിയ മുതല്‍ മുടക്കില്‍ അതേ നിലവാരത്തിലുള്ള എ.എന്‍.പി.ആര്‍ കാമറകള്‍ ജില്ല പൊലീസിന് സ്ഥാപിക്കാനായത്. അമിതവേഗത്തില്‍ ചീറിപ്പായുന്ന വാഹനങ്ങളുടെ പോലും നമ്പര്‍ പ്ലേറ്റ് ഒപ്പിയെടുക്കാന്‍ കഴിയുന്നതാണ് എ.എന്‍.പി.ആര്‍ കാമറകള്‍.
ഇരുചക്ര വാഹനങ്ങളിലെ ഹെല്‍മറ്റില്ലാതെയുള്ള യാത്ര, ഇരുചക്രവാഹനത്തിലെ ട്രിപ്പിള്‍ സീറ്റ് യാത്ര, സീറ്റ് ബെല്‍റ്റ് ഇടാതെയുള്ള കാര്‍ യാത്ര, നമ്പര്‍ പ്ലേറ്റിലെ കൃത്രിമം ഇവയെല്ലാം യഥാസമയം ഒപ്പിയെടുത്ത് സെര്‍വറിലേക്ക് നല്‍കും. നിയമ ലംഘനം കാമറ ഒപ്പി എടുക്കുന്ന ഉടന്‍ തന്നെ വാഹന ഉടമയുടെ ഫോണിലേക്ക് സന്ദേശം എത്തും. നിയമലംഘനവും അതി!!െന്റ എച്ച്.ഡി ഫോട്ടോയും ഉള്‍പ്പെടെ വ്യക്തമാക്കുന്ന ലിങ്ക് ആണ് ഉടമയുടെ ഫോണിലേക്ക് എത്തുക. ദിവസത്തില്‍ 24 മണിക്കൂറും നിരീക്ഷിക്കുന്ന വിഡിയൊ കാമറയിലെ ദ്യശ്യങ്ങള്‍ മാസങ്ങളോളം സൂക്ഷിച്ച് വെക്കാനും കഴിയും. അപകടം വരുത്തി നിര്‍ത്താതെ പോകുന്ന വാഹനങ്ങള്‍. അമിതവേഗത്തില്‍ പോകുന്ന വാഹനങ്ങള്‍, ലഹരി വസ്തുക്കള്‍ കടത്തിപോകുന്ന വാഹനങ്ങള്‍, മോഷണങ്ങള്‍ തുടങ്ങിയവയും കാമറ ഒപ്പിയെടുക്കും. ഇതേ സംവിധാനങ്ങള്‍ തന്നെയാണ് മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച കാമറകളില്‍നിന്നും ലഭിക്കുന്നതും. ഇതര സംസ്ഥാനങ്ങളിലും മറ്റു വിദേശ രാജ്യങ്ങളിലും പൊലീസ് ഉപയോഗിക്കുന്നതും എ.എന്‍.പി.ആര്‍ കാമറകളാണ്.

 

Related Articles

Back to top button
error: Content is protected !!