Thodupuzha

വിഷാംശമുള്ള മത്സ്യത്തി൯റെ വിൽപ്പന നിരോധിക്കണം : പി.സി.തോമസ്

തൊടുപുഴ : വിഷാംശമുള്ള മത്സ്യങ്ങൾ മാർക്കറ്റിൽ വിൽക്കപ്പെടുന്നു എന്നും, ചെറുകിടക്കാരായ കച്ചവടക്കാരെ മാത്രമേ, അധികാരികൾ ഈ കാര്യത്തിൽ നോട്ടമിടുന്നുള്ളു എന്നും, വൻകിട മത്സ്യ കച്ചവട മേഖല അതിൽ നിന്ന് ഒഴിവായി നിൽക്കുകയാണെന്നും, ശക്തമായ ആരോപണം വന്നിരിക്കുന്നത് അന്വേഷിക്കണമെന്നും, ഒരു കാരണവശാലും ഒരു സ്ഥലത്തും വിഷാംശമുള്ള മത്സ്യം വിൽക്കാൻ അനുവദിക്കരുതെന്നും, കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും, മു൯ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ്.

 

ഇടുക്കി ജില്ലയിലാണ് ഇതുപോലുള്ള ഉ മീൻ വിൽപന നടന്നതായി ആരോപണം വന്നിരിക്കുന്നത് എങ്കിലും, കേരളത്തിലെ വിവിധ മേഖലകളിൽ ഇതു വ്യാപകമായി നടക്കുന്നുണ്ട് എന്ന് സംശയിക്കപ്പെടുന്നുണ്ട് എന്നും തോമസ് പറഞ്ഞു.

 

ഇതിൻറെ തുടക്കം എവിടെയാണ് എന്ന് ശക്തമായ അന്വേഷണം നടത്തണമെന്നും, അതുവഴി ഇതുമായി ബന്ധപ്പെട്ട യഥാർത്ഥ വ്യക്തികളും കമ്പനികളും ഏതെന്നു മനസ്സിലാക്കണമെന്നും തോമസ് വ്യക്തമാക്കി. ഇതു മുളയിലെ നുള്ളി കളഞ്ഞില്ലെങ്കിൽ വമ്പിച്ച നാശനഷ്ടമായിരിക്കും കേരളത്തിലെമ്പാടും ഉണ്ടാകാൻ പോകുന്നത് എന്ന് തോമസ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!