ChuttuvattomVannappuram

കെഎസ്ആര്‍ടിസി ബസ് ‘ചതിച്ചിട്ട് ‘ 2 വര്‍ഷം

വണ്ണപ്പുറം: മുളപ്പുറം തൊമ്മന്‍കുത്ത് വഴി രാവിലെ 6.30ന് വണ്ണപ്പുറംമൂവാറ്റുപുഴ റൂട്ടില്‍ എറണാകുളം കലൂര്‍ ഭാഗത്തേക്ക് വര്‍ഷങ്ങളായി ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ഓടാതായിട്ട് 2 വര്‍ഷം കഴിഞ്ഞു. ഈ ബസിനെ ആശ്രയിച്ചാണ് ഒട്ടേറെ വിദ്യാര്‍ഥികളും യാത്രക്കാരും ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിരുന്നത്. ഇപ്പോള്‍ ഇവര്‍ വലിയ യാത്രാ ദുരിതത്തിലാണ്. കൂടാതെ തൊമ്മന്‍കുത്ത്, മുളപ്പുറം ഭാഗത്ത് നിന്നുള്ള ജനങ്ങള്‍ക്ക് വണ്ണപ്പുറത്തിനു രാവിലെ 7.30 ന് ശേഷമാണ് മറ്റൊരു ബസ് ഉള്ളത്. തൊമ്മന്‍കുത്ത് നിന്ന് രാവിലെ വണ്ണപ്പുറം ഭാഗത്തേക്ക് പോകണമെങ്കില്‍ ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ട അവസ്ഥയാണിപ്പോള്‍. ഗ്രാമീണ റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി ഇതുവരെ തയാറായിട്ടില്ല. കൂടാതെ കട്ടപ്പനയില്‍ നിന്ന് ചെറുതോണിവെണ്‍മണി വണ്ണപ്പുറം വഴി പുലര്‍ച്ചെ 5.30 ന് എറണാകുളത്തിന് സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിയിട്ട് വര്‍ഷം രണ്ടു കഴിഞ്ഞു. ഈ സര്‍വീസ് മുടങ്ങിയതിനെ പറ്റി പലതവണ അധികൃതരെ അറിയിച്ചെങ്കിലും യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. എത്രയും പെട്ടെന്ന് സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിട്ട് നാളുകളേറെയായി. അടിയന്തരമായി ഈ റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

 

Related Articles

Back to top button
error: Content is protected !!