Thodupuzha

ഡയാലൈസിസ്  മെഷീനുകളുടെ ഉദ്ഘാടനം

 

 

തൊടുപുഴ: ലയണ്‍സ് ഡിസ്ട്രിക്ട് 318 ഇ യും മുതലക്കോടം ഹോളിഫാമിലി ഹോസ്പിറ്റലും മണപ്പുറം ഫൗണ്ടേഷന്റെ സഹകരണത്തോടെ ഹോളിഫാമിലി ഹോസ്പിറ്റലില്‍ സ്ഥാപിക്കുന്ന രണ്ട് ഡയാലൈസിസ് മെഷീനുകളുടെ ഉദ്ഘാടനം പി.ജെ.ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. ഡോ. ദീപക് ജോസഫ് ചാഴികാടന്‍ അധ്യക്ഷത വഹിച്ചു. പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ക്രിസ്റ്റി അറയ്ക്കത്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തി. ലയണ്‍സ് ഡിസ്ട്രിക്ട് അഡൈ്വസര്‍ കുര്യന്‍ ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ മേഴ്‌സി കുര്യന്‍, ജോര്‍ജ് ഡി.ദാസ്, ഡോ. സുദര്‍ശന്‍, അഡ്വ.സി.കെ.വിദ്യാസാഗര്‍, ബി.ജയകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!