Thodupuzha

സഞ്ചാരികളുടെ പ്രവേശനം വനം വകുപ്പ് വിലക്കിയതായി വ്യാജ പ്രചാരണം. 

ഇടുക്കി : കള്ളിപ്പാറയിൽ നീലക്കുറിഞ്ഞി പൂവിട്ട മലനിരകളിലേക്ക് സഞ്ചാരികളുടെ പ്രവേശനം വനം വകുപ്പ് വിലക്കിയതായി വ്യാജ പ്രചാരണം.

ചില ഓൺലൈൻ മാധ്യമങ്ങളിലാണ് ഇത്തരത്തിൽ വാർത്ത വന്നത്. വന്യജീവി ശല്യവുമായി ബന്ധപ്പെട്ട് വനം വകുപ്പിനെതിരെ ജില്ലയിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ഇപ്പോഴത്തെ വ്യാജ വാർത്തയും ഇതിന്റെ ഭാ ഗമാണെന്ന് വനം വകുപ്പ് അധികൃതർ പറയുന്നത്.

വനം വകുപ്പിനെതിരെ ജനങ്ങളെ തിരിച്ചു വിടുന്നതിനും ടൂറിസം മേഖലയെ തകർക്കുന്നതിനുമുള്ള ശ്രമമാണ് ഇതിനു. പിന്നിലെന്ന് അധികൃതർ പറയുന്നു. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നാണ് ടൂറിസം രംഗത്ത് പ്ര വർത്തിക്കുന്നവർ പറയുന്നത്. നീലക്കുറിഞ്ഞി കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ മേഖലയിൽ സുരക്ഷ മുൻകരുതലിന്റെ ഭാഗമായി വനം വകുപ്പ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

 

Related Articles

Back to top button
error: Content is protected !!